/sathyam/media/media_files/2025/01/28/n6Tprck8fIPNyQgehbVN.jpg)
മുംബൈ: നടന്‍ സെയ്ഫ് അലി ഖാന്റൈ വീട്ടില്‍ അതിക്രമിച്ച് കയറുകയും നടനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയെന്നാരോപിച്ച് മുംബൈ പോലീസ് അറസ്റ്റ് ചെയ്ത യുവാവിന് നഷ്ടമായത് ജോലിയും ജീവിതവും.
പ്രതിയെന്ന് തെറ്റിധരിക്കപ്പെട്ട് തടങ്കലിലായ ഛത്തീസ്ഗഢില്‍ നിന്നുള്ള ആകാശ് കൈലാഷ് കനൗജിയയ്ക്ക് ജോലി നഷ്ടപ്പെടുക മാത്രമല്ല, വിവാഹാലോചന മുടങ്ങികയും ചെയ്തു.
ജനുവരി 18 ന് മുംബൈയില്‍ നിന്ന് യാത്ര ചെയ്യവേ ദുര്‍ഗില്‍ വെച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) ആണ് ആകാശിനെ തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്തത്. വധുവിനെ കാണാന്‍ പോകുകയായിരുന്ന തന്നെ മുംബൈ പോലീസ് തടഞ്ഞുവയ്ക്കുകയും പിന്നീട് ആക്രമിക്കുകയുമായിരുന്നുവെന്ന് ആകാശ് പറയുന്നു
'മുംബൈ പോലീസിന്റെ ഒരു തെറ്റ് എന്റെ ജീവിതം നശിപ്പിച്ചു. എനിക്ക് മീശ ഉണ്ടായിരുന്നത് അവര്‍ ശ്രദ്ധിച്ചില്ല, നടന്റെ കെട്ടിടത്തില്‍ നിന്ന് സിസിടിവിയില്‍ പതിഞ്ഞ പ്രതിയുടെ യഥാര്‍ത്ഥ മുഖം അവര്‍ ശ്രദ്ധിച്ചില്ല,' കനോജിയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ആകാശിന്റെ ഐഡന്റിറ്റി പ്രതിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആകാശിനെ വിട്ടയച്ചത്. എന്നാല്‍ അപ്പോഴേക്കും അദ്ദേഹത്തിന്റെ ഫോട്ടോകള്‍ ഒരു പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു
'ഞാന്‍ എന്റെ തൊഴിലുടമയെ വിളിച്ചപ്പോള്‍ ജോലിക്ക് ഇനി വരേണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നെ തടങ്കലില്‍ വെച്ചതിനെത്തുടര്‍ന്ന് എന്റെ വധുവിന്റെ കുടുംബം വിവാഹ ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ വിസമ്മതിച്ചതായി മുത്തശ്ശി അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us