/sathyam/media/media_files/2025/02/10/jaep2UdYh17sANRGgSWO.jpg)
മുംബൈ: ബാന്ദ്രയിലെ തന്റെ വസതിയില്‍ ഉണ്ടായ ആക്രമണത്തില്‍ കുത്തേറ്റ സംഭവത്തില്‍ മകന്‍ തൈമൂറിന്റെ പ്രതിരണം വെളിപ്പെടുത്തി നടന്‍ സൈഫ് അലി ഖാന്‍.
സംഭവത്തോടുള്ള മകന്‍ തൈമൂര്‍ അലി ഖാന്‍, ഭാര്യ കരീന കപൂര്‍ ഖാന്റെ പ്രതികരണം എന്നിവയെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞു. ഒരു അഭിമുഖത്തില്‍ തന്റെ അനുഭവം വിവരിച്ച നടന്‍, അച്ഛന്‍ രക്ഷപ്പെടുമോ എന്ന് തൈമൂര്‍ ആശങ്കാകുലനായിരുന്നുവെന്ന് വെളിപ്പെടുത്തി
ജനുവരി 16 നാണ് സെയ്ഫ് അലി ഖാനെ തന്റെ വസതിയില്‍ വെച്ച് മോഷ്ടാവ് ആറ് തവണ കുത്തിയത്. ആക്രമണത്തിന് ശേഷം തന്റെ കുര്‍ത്ത രക്തത്തില്‍ കുതിര്‍ന്നതായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വിവരിച്ചു.
ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തന്റെ മകന്‍ തൈമൂര്‍, ഇളയ മകന്‍ ജെഹ്, ഭാര്യ കരീന എന്നിവര്‍ താഴേക്ക് ഓടിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
'എനിക്ക് എന്തോ വേദന തോന്നുന്നു. എന്റെ പുറകില്‍ എന്തോ കുഴപ്പമുണ്ട്. എന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ ആശുപത്രിയില്‍ പോകൂ, ഞാന്‍ എന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകാം എന്ന് കരീന പറഞ്ഞു. അവള്‍ ഭ്രാന്തമായി ആരെയൊക്കെയോ ഫോണ്‍ വിളിച്ചു, പക്ഷേ ആരും എടുത്തിരുന്നില്ല.
എനിക്ക് കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ തൈമൂര്‍ എന്നോട് അച്ഛന്‍ മരിക്കാന്‍ പോകുകയാണോ എന്ന് ചോദിച്ചു. ഞാന്‍ അല്ല എന്ന് പറഞ്ഞു
''അവന്‍ തികച്ചും ശാന്തനായിരുന്നു. 'ഞാനും നിങ്ങളോടൊപ്പം വരുന്നു എന്ന് അവന്‍ പറഞ്ഞു, എന്തെങ്കിലും സംഭവിച്ചാല്‍ ആ സമയത്ത് അവന്‍ കൂടെയുള്ളത് എനിക്ക് വളരെയധികം ആശ്വാസം ലഭിക്കുമെന്ന് ഞാന്‍ കരുതി. എനിക്ക് ഒറ്റയ്ക്ക് പോകാന്‍ താല്‍പ്പര്യമില്ലായിരുന്നു. എട്ടുവയസ്സുള്ള മകന്‍ തൈമൂര്‍ തന്നോടൊപ്പം ആശുപത്രിയിലേക്ക് പോയതിന്റെ കാരണം പങ്കുവെച്ചുകൊണ്ട് സെയ്ഫ് കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us