ചെങ്കോട്ട സ്ഫോടനത്തിനുശേഷം ഡൽഹിയിലെ നാല് കോടതി സമുച്ചയങ്ങൾക്കും രണ്ട് സിആർപിഎഫ് സ്കൂളുകൾക്കും ബോംബ് ഭീഷണി

കോടതി പരിസരത്തേക്ക് അയച്ച ഭീഷണി സന്ദേശം കോടതി പരിസരത്ത് ഒരു സ്‌ഫോടന സാധ്യതയെക്കുറിച്ച് വ്യക്തമായി മുന്നറിയിപ്പ് നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചു.

New Update
Untitled

ഡല്‍ഹി: ഡല്‍ഹിയിലെ സാകേത് കോടതി, പട്യാല ഹൗസ്, തിസ് ഹസാരി കോടതി, രോഹിണി കോടതി എന്നിവയ്ക്ക് നേരെ ബോംബ് ഭീഷണി.

Advertisment

ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് നാല് കോടതികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്, കൂടാതെ ക്യാമ്പസുകളില്‍ പരിശോധന നടത്തുകയും ചെയ്തു. സംശയാസ്പദമായ ഒന്നും പോലീസിന് ഇതുവരെ കണ്ടെത്തിയിട്ടില്ല. 


ഡല്‍ഹിയിലെ നാല് കോടതികള്‍ക്ക് പുറമേ, ദ്വാരകയിലെയും പ്രശാന്ത് വിഹാറിലെയും രണ്ട് സിആര്‍പിഎഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി ലഭിച്ചു. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. 


കോടതി പരിസരത്തേക്ക് അയച്ച ഭീഷണി സന്ദേശം കോടതി പരിസരത്ത് ഒരു സ്‌ഫോടന സാധ്യതയെക്കുറിച്ച് വ്യക്തമായി മുന്നറിയിപ്പ് നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചു.

ചെങ്കോട്ടയ്ക്ക് സമീപമുള്ള സ്‌ഫോടനത്തെത്തുടര്‍ന്ന്, സുരക്ഷാ ഏജന്‍സികള്‍ അത്തരം ഭീഷണികളെ നിസ്സാരമായി കാണുന്നില്ല. ഈ ഇമെയില്‍ ജെയ്ഷെ മുഹമ്മദിന്റെ പേരിലാണ് അയച്ചിരിക്കുന്നത്.

ബോംബ് ഭീഷണി സന്ദേശം അയച്ച പട്യാല ഹൗസ് കോടതിയില്‍ തന്നെയാണ് ഇന്ന് ഡല്‍ഹി ബോംബ് കേസിലെ പ്രതിയും ഹാജരാകുന്നത് എന്നതിനാല്‍ ഈ ഭീഷണി ഗൗരവമുള്ളതായി കണക്കാക്കപ്പെടുന്നു. പോലീസ് അതീവ ജാഗ്രത പാലിച്ചിട്ടുണ്ട്. 

Advertisment