ഡല്‍ഹി: അന്തരിച്ച കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയുടെ മൃതദേഹം സംസ്‌ക്കരിച്ചു.
അഹമ്മദാബാദിലെ സരസ്പൂരിലെ കുത്ബി മസാര്‍ ശ്മശാനത്തിലാണ് സാകിയ ജാഫ്രിയുടെ ഭൗതികാവശിഷ്ടങ്ങള്‍ സംസ്‌കരിച്ചത്. ഭര്‍ത്താവ് അഹ്സന്‍ ജാഫ്രിയെയും ഇതേ സെമിത്തേരിയിലാണ് അടക്കം ചെയ്തിരിക്കുന്നത്.
ഫെബ്രുവരി ഒന്നിനാണ് 86കാരിയായ സാകിയ ജാഫ്രി അന്തരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപിയും എഹ്സാന്‍ ജാഫ്രിയുടെ ഭാര്യയുമാണ് സാക്കിയ ജാഫ്രി
ഗോധ്രാനന്തര ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനായി രണ്ട് പതിറ്റാണ്ടായി നിയമപോരാട്ടം നടത്തിയതിന്റെ പേരിലായിരുന്നു സാകിയ അറിയപ്പെടുന്നത്.
സാകിയ ജാഫ്രിയുടെ മകള്‍ നര്‍ഗീസ് എന്ന നിഷ്രീന്‍ അമേരിക്കയിലാണ് താമസിക്കുന്നത്. 2025 ജനുവരിയില്‍ അമ്മയോടൊപ്പം സമയം ചെലവഴിക്കാന്‍ അഹമ്മദാബാദിലെത്തിയിരുന്നു.
സാക്കിയ ജാഫ്രി മകന്‍ തന്‍വീറിനൊപ്പം സൂറത്തിലാണ് താമസിച്ചിരുന്നത്. എന്നാല്‍ മരണസമയത്ത് മകള്‍ക്കൊപ്പമായിരുന്നു
2024 വരെ, ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കലാപത്തില്‍ തകര്‍ന്ന തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ സാക്കിയ പതിവായി സന്ദര്‍ശിച്ചിരുന്നു. ഇവിടെ വച്ചാണ് അവരുടെ ഭര്‍ത്താവ് എഹ്സാന്‍ കൊല്ലപ്പെട്ടത്.