സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്പ് നടത്തിയത് ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് പ്രാഥമികവിവരം; സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിഷ്‌ണോയിയുടെ സഹോദരന്‍; ഇത് 'ട്രെയിലറെ'ന്ന് കുറിപ്പ്‌

പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. പ്രതികളിലൊരാളായ വിശാല്‍ എന്ന കാലുവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. 

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
salman khann.jpg

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ വെടിവയ്പ്പ് നടത്തിയത് കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമെന്ന് പ്രാഥമികവിവരം. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയി രംഗത്തെത്തി.

Advertisment

ഇതൊരു ട്രെയിലറാണെന്നായിരുന്നു അന്‍മോള്‍ ബിഷ്‌ണോയി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞത്. ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണ്. ഇനി വെടിവയ്ക്കുന്നത് ആളില്ലാത്ത വീടുകളിലേക്കാവില്ലെന്നും കുറിപ്പില്‍ പറയുന്നു.

പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. പ്രതികളിലൊരാളായ വിശാല്‍ എന്ന കാലുവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. 

Advertisment