അഞ്ച് കോടി ആവശ്യപ്പെട്ട് സന്ദേശം, പണം തന്നില്ലെങ്കില്‍ ബാബ സിദ്ദിഖിന്റെ ഗതി വരുമെന്ന് മുന്നറിയിപ്പ്; ആദ്യം ഭീഷണി മുഴക്കിയ അതേ നമ്പറില്‍ നിന്ന് മാപ്പ് അപേക്ഷിച്ച് രണ്ടാമതും സന്ദേശം, സല്‍മാന്‍ ഖാന് സന്ദേശം അയച്ചയാളെ തിരഞ്ഞ് പൊലീസ്‌

ബോളിവുഡ് താരം സല്‍മാനെ ഖാനെ ഭീഷണിപ്പെടുത്തി സന്ദേമയച്ചയാള്‍, മാപ്പ് അപേക്ഷിച്ചു പുതിയ സന്ദേശം അയച്ചു

New Update
salman khann.jpg

മുംബൈ: ബോളിവുഡ് താരം സല്‍മാനെ ഖാനെ ഭീഷണിപ്പെടുത്തി സന്ദേമയച്ചയാള്‍, മാപ്പ് അപേക്ഷിച്ചു പുതിയ സന്ദേശം അയച്ചു. തനിക്ക് തെറ്റു പറ്റിയെന്ന് ഇയാള്‍ പുതിയ സന്ദേശത്തില്‍ പറയുന്നു.

Advertisment

ലോറൻസ് ബിഷ്‌ണോയി സംഘവുമായുള്ള സല്‍മാനെ ഖാൻ്റെ ശത്രുത അവസാനിപ്പിക്കാൻ 5 കോടി രൂപ ആവശ്യപ്പെട്ടാണ് ഇയാള്‍ ആദ്യം സന്ദേശം അയച്ചത്. അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിന്റെ ഗതി സല്‍മാനും നേരിടേണ്ടി വരുമെന്നും സന്ദേശത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ആദ്യം സന്ദേശം അയച്ച അതേ നമ്പറില്‍ നിന്നാണ് രണ്ടാമതും ഇയാള്‍ സന്ദേശം അയച്ചത്. നേരത്തെ സന്ദേശം അയച്ചതില്‍ തെറ്റു പറ്റിയെന്ന് ഇയാള്‍ പറഞ്ഞതായി മുംബൈ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ജാര്‍ഖണ്ഡില്‍ നിന്നാണ് സന്ദേശം എത്തിയതെന്ന് പൊലീസ് കണ്ടെത്തി. സന്ദേശം അയച്ചയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി.

Advertisment