/sathyam/media/media_files/2024/12/05/o9Z9brUJVnT9MUZ5LyFg.jpg)
മുംബൈ: മുംബൈയില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷൂട്ടിംഗ് സൈറ്റില്‍ അതിക്രമിച്ചു കയറി അജ്ഞാതന്‍ ബഹളമുണ്ടാക്കി.
നടന്റെ ആരാധകനാണെന്ന് അവകാശപ്പെട്ട ഇയാള്‍ അനുമതിയില്ലാതെ ഷൂട്ടിംഗ് സൈറ്റില്‍ പ്രവേശിച്ചത് ക്രൂ അംഗങ്ങള്‍ ചോദ്യം ചെയ്യുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് ചോദ്യം ചെയ്തപ്പോള്‍ ഞാന്‍ ബിഷ്ണോയിയെ വിവരം അറിയിക്കണോ എന്ന് ഇയാള്‍ ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഇയാളുമായി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ലോക്കല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി ഇയാളെ ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
താന്‍ സല്‍മാന്‍ ഖാന്റെ ആരാധകനാണെന്നും ഷൂട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ സുരക്ഷാ ഗാര്‍ഡുകള്‍ പ്രവേശനം നിഷേധിച്ചതോടെ സ്ഥിതിഗതികള്‍ വഷളാകുകയായിരുന്നു. ഇതാണ് ലോറന്‍സ് ബിഷ്ണോയിയുടെ പേര് പരാമര്‍ശിക്കുന്നതിന് കാരണമായത്.
മുംബൈ സ്വദേശിയായ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ പശ്ചാത്തലവും അധികൃതര്‍ പരിശോധിച്ചെങ്കിലും ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us