/sathyam/media/media_files/2024/12/05/uuMMmNBRZpIHtddP9gvR.jpg)
മുംബൈ: എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് നടന്‍ സല്‍മാന്‍ ഖാനെ കൊല്ലാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ബാബ സിദ്ദിഖ് വധക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് പ്രതികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒക്ടോബര്‍ 12-ന് മുംബൈയിലെ മകന്‍ സീഷാന്‍ സിദ്ദിഖിന്റെ ഓഫീസിന് പുറത്ത് വെച്ചാണ് സിദ്ദിഖ് (66) വെടിയേറ്റ് മരിച്ചത്.
മൂന്ന് അക്രമികള്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയും പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ചോദ്യം ചെയ്യലിലാണ് സല്‍മാന്‍ ഖാന്‍ ഷൂട്ടര്‍മാരുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് പ്രതികള്‍ പറഞ്ഞത്. നടന്റെ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ കാരണം അവര്‍ക്ക് അദ്ദേഹത്തിനടുത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല.
ഏപ്രില്‍ 14ന് രാത്രി സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വെടിയുതിര്‍ത്തിരുന്നു.
വെടിവെപ്പ് നടത്തിയ വിക്കി ഗുപ്തയും സാഗര്‍ പാലും പിന്നീട് ഗുജറാത്തില്‍ പിടിയിലായി. പിന്നീട് ലോറന്‍സ് ബിഷ്ണോയി സംഘം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us