Advertisment

സല്‍മാന്‍ ഖാന് 'അസാധാരണ' സുരക്ഷ ! വീടിന് ഒരുക്കിയിരിക്കുന്നത് ഹൈടെക് സുരക്ഷ. താരത്തിന്റെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന്റെ ജനാലകളും മതിലുകളും ബുള്ളറ്റ് പ്രൂഫ് ആക്കി. ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകളും സ്ഥാപിച്ചു. ഇനി നടനെ ഒരു നോക്ക് കാണുക പോലും പ്രയാസം !

ഇപ്പോള്‍ സല്‍മാന്‍ ഖാന്റെ വീടിന്റെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണികളും ജനാലകളും ഇപ്പോള്‍ ബുള്ളറ്റ് പ്രൂഫ് ആക്കിക്കഴിഞ്ഞു.

New Update
slaman Untitledearthq

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ഹൈടെക് സുരക്ഷ. ഏപ്രില്‍ 14 ന് ബാന്ദ്രയിലെ സല്‍മാന്‍ ഖാന്റെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് നേരെ വെടിവയ്പ്പ് നടന്നിരുന്നു. ഇതെ തുടര്‍ന്നാണ് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചത്.

Advertisment

ഇപ്പോള്‍ സല്‍മാന്‍ ഖാന്റെ വീടിന്റെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണികളും ജനാലകളും ഇപ്പോള്‍ ബുള്ളറ്റ് പ്രൂഫ് ആക്കിക്കഴിഞ്ഞു. എന്നാല്‍ താരത്തിന്റെ വീടിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്


salman Untitledearthq

കാരണം സല്‍മാന്‍ ഖാനെ ഇനി ബാല്‍ക്കണിയില്‍ നിന്ന് കാണാന്‍ ആരാധകര്‍ക്ക് കഴിയില്ല. കുറച്ചുനാളായി നടന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നവീകരണ ജോലികള്‍ നടന്നിരുന്നു. അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണി നവീകരിക്കുന്നതിന്റെ ഒരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

അതില്‍ അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണികളും ജനാലകളും ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കുന്നത് കാണാം.

സല്‍മാന്റെ സുരക്ഷാ സംവിധാനം ഹൈടെക് ആക്കിയിട്ടുണ്ടെന്നും വീടിന് ചുറ്റും ഹൈ റെസല്യൂഷനുള്ള സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


സല്‍മാന്‍ ഖാന്‍ ഗാലക്സി അപ്പാര്‍ട്ട്മെന്റിന്റെ താഴത്തെ നിലയിലാണ് താമസിക്കുന്നത്. മാതാപിതാക്കള്‍ അപ്പാര്‍ട്ട്മെന്റിന്റെ ഒന്നാം നിലയിലാണ് താമസിക്കുന്നത്


appartment Untitledearthq

8 മാസം മുമ്പ് ഏപ്രില്‍ 14 ന് പുലര്‍ച്ചെ 5 മണിയോടെ സല്‍മാന്‍ ഖാന്റെ ഗാലക്സി അപ്പാര്‍ട്ട്മെന്റിലേക്ക് അക്രമികള്‍ വെടിയുതിര്‍ത്തിരുന്നു. വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ ദൃശ്യം പതിഞ്ഞിട്ടുണ്ട്. 

സല്‍മാന്‍ ആരാധകരെ കാണാന്‍ വരുന്ന ബാല്‍ക്കണിയ്ക്ക് അടുത്തുള്ള അതേ മതിലിലാണ് വെടിവയ്പ്പ് നടന്നത്. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്ത് നിന്ന് ഒരു വെടിയുണ്ട കണ്ടെടുത്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

Advertisment