/sathyam/media/media_files/2025/03/27/TWm8P0MObT3ZKbNdC9eq.jpg)
മുംബൈ: താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും തന്റെ വിധി പ്രകാരമുള്ള ആയുസ്സ് അനുവദിക്കുന്നിടത്തോളം കാലം ജീവിക്കുമെന്നും ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയില്‍ നിന്ന് നിരന്തരം വധഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് പ്രതികരണം.
മുംബൈയിലെ ബാന്ദ്രയിലുള്ള വസതിക്ക് പുറത്ത് നിരവധി തവണ വെടിവയ്പ്പ് ഉണ്ടായതിനെത്തുടര്‍ന്ന്, നടന്റെ സുരക്ഷ ഗണ്യമായി വര്‍ദ്ധിപ്പിച്ചിരുന്നു.
ഇപ്പോള്‍ തന്റെ വീടിനും ജോലിസ്ഥലത്തിനുമിടയില്‍ മാത്രമേ താന്‍ സഞ്ചരിക്കാറുള്ളൂ എന്ന് അദ്ദേഹം വെളിപ്പെടുത്തി. പത്ര പ്രവര്‍ത്തകരോടൊപ്പമുള്ളപ്പോള്‍ എനിക്ക് വിഷമമില്ല, പക്ഷേ പത്രപ്രവര്‍ത്തകരില്ലാത്തപ്പോള്‍ അത് എന്റെ ശൈലിയെ ഞെരുക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018ല്‍ ജോധ്പൂരിലെ കോടതിയില്‍ ഹാജരാകുന്നതിനിടെ ലോറന്‍സ് ബിഷ്ണോയ് സല്‍മാനെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us