60 പേരുടെ വൻ സുരക്ഷ വലയത്തിൽ സൽമാൻ ഖാന്റെ ‘ബിഗ് ബോസ്’ ചിത്രീകരണം; ഷൂട്ട് നടക്കുന്നിടത്തേക്ക് കടക്കാൻ കടുത്ത നിയന്ത്രണങ്ങൾ, അകത്തേക്ക് പ്രവേശിക്കാൻ ആധാർ കാർഡ് നിർബന്ധം; സുരക്ഷ വർധിപ്പിച്ചത് ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‍ണോയിയുടെ വധ ഭീഷണിക്ക് പിന്നാലെ

New Update
Salman Khan

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കുമെന്ന ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‍ണോയിയുടെ ഭീഷണി സന്ദേശത്തിന് പിന്നാലെ വൻ സുരക്ഷയിൽ താരത്തിന്റെ സിനിമ ചിത്രീകരണം.

Advertisment

സൽമാൻ അവതാരകനായ ബിഗ് ബോസ് 18ന്റെ ഷൂട്ടിങ്ങിന് 60ലധികം സുരക്ഷ സംഘത്തെയാണ് നിയോഗിച്ചത്. വ്യാഴാഴ്ച രാത്രിയാണ് താരം ബിഗ് ബോസ് ഷൂട്ടിങ് പുനരാരംഭിച്ചത്. ഷൂട്ട് നടക്കുന്നിടത്തേക്ക് പ്രവേശിക്കാൻ കടുത്ത നിയന്ത്രണങ്ങളും ഏ​ർപ്പെടുത്തിയിട്ടുണ്ട്.

ആധാർ കാർഡടക്കം പരിശോധിച്ചാണ് സംഘത്തിലെ അംഗങ്ങളെ അടത്തു കടത്തുന്നത്. ഷൂട്ടിങ് കഴിയുന്നത് വരെ ലൊക്കേഷനിൽ തുടരണമെന്നും ഇവരോട് നിർദേശിച്ചിട്ടുണ്ട്.

Advertisment