/sathyam/media/media_files/biVebJOHdyQthYXO4fs2.jpg)
മുംബൈ: ഗുണ്ടാ തലവൻ ബിഷ്ണോയി സംഘത്തിന്‍റെ വധ ഭീഷണിയിൽ കുലുങ്ങില്ല എന്ന് ഉറപ്പിച്ച് പുതിയ നീക്കവുമായി നടൻ സൽമാൻ ഖാൻ. അംഗരക്ഷകരുടെ എണ്ണം വർധിപ്പിച്ചതിന് പിന്നാലെ ഇപ്പോൾ പുതിയ ബുള്ളറ്റ് പ്രൂഫ് കാർ താരം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണെന്നാണ് റിപ്പോർട്ട്.
അഞ്ച് കോടി നൽകിയില്ലെങ്കിൽ വധിക്കുമെന്ന് കഴിഞ്ഞ ദിവസം മുംബൈ ട്രാഫിക്ക് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ബുള്ളറ്റ് പ്രൂഫ് കാർ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്.
ഇന്ത്യൻ വിപണിയിൽ ലഭ്യമല്ലാത്ത നിസാൻ പട്രോൾ ബുള്ളറ്റ് പ്രൂഫ് എസ്.യു.വി വാങ്ങിയതായി ബോളിവുഡ് സൊസൈറ്റിയാണ് റിപ്പോർട്ട് ചെയ്തത്. കാറിന്‍റെ വില ഏകദേശം രണ്ടു കോടി രൂപയാണ്. ദുബൈയിൽ നിന്നാണ് കാർ എത്തിക്കുകയെന്നും പറയുന്നു. കരുത്തേറിയ ഗ്ലാസ് ഷീൽഡ് അടക്കം നൂതന സംവിധാനങ്ങൾ കാറിൽ ഉണ്ട്.
മാസങ്ങൾക്കു മുമ്പ് സൽമാന്റെ വീടിനു നേർക്ക് ബിഷ്ണോയി സംഘത്തിന്‍റെ വെടിവെപ്പും ദിവസങ്ങൾക്ക് മുമ്പ് ഉറ്റ സുഹൃത്ത് ബാബ സിദ്ദീഖി കൊല്ലപ്പെട്ടതിന്‍റെയും പശ്ചാത്തലത്തിലാണ് സൽമാൻ ഖാൻ സുരക്ഷ വർധിപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us