സൽമാൻ ഖാൻ ക്ഷേത്രത്തിൽ പോകണം, ലോറൻസ് ബിഷ്‌ണോയിയോട് മാപ്പ് പറയണം: ബോളിവുഡ് താരത്തിന് ഉപദേശവുമായി കര്‍ഷക നേതാവ് രാകേഷ് ടികായിത്

നടന്‍ സല്‍മാന്‍ ഖാന്‍ ക്ഷേത്രം സന്ദര്‍ശിച്ച് മാപ്പ് പറയണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായിത്

New Update
salman khan Rakesh Tikait lawrence bishnoi

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്‍ ക്ഷേത്രം സന്ദര്‍ശിച്ച് മാപ്പ് പറയണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായിത്. ലോറന്‍സ് ബിഷ്‌ണോയിയോട് താരം മാപ്പ് പറയണമെന്നും രാകേഷ് ഉപദേശിച്ചു.

Advertisment

ബിഷ്‌ണോയ് സംഘത്തില്‍ നിന്ന് സല്‍മാന് നിരന്തരം വധഭീഷണി ലഭിക്കുന്ന പശ്ചാത്തലത്തിലാണ് ഉപദേശം. ലോറൻസ് ബിഷ്ണോയ് ഒരു മോശം മനുഷ്യനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

''സമൂഹവുമായി ബന്ധപ്പെട്ട വിഷയമാണിത്. സൽമാൻ ഖാൻ ക്ഷേത്രത്തിൽ പോയി മാപ്പ് പറയണം. അല്ലാത്തപക്ഷം ജയിലിൽ കിടക്കുന്നയാൾ അദ്ദേഹത്തെ ഉപദ്രവിക്കാൻ എപ്പോൾ എന്ത് ചെയ്യുമെന്ന് അറിയില്ല''-ഒരു അഭിമുഖത്തില്‍ രാകേഷ് ടികായിത് പറഞ്ഞു.

 

 

Advertisment