സലൂണിനുള്ളിൽ കടന്ന അജ്ഞാതർ രണ്ടുപേരെ വെടിവച്ച് കൊലപ്പെടുത്തി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്‌

New Update
saloon

ഡൽഹി: നജഫ്ഗഡിലെ സലൂണിനുള്ളിൽ കടന്ന് അജ്ഞാതർ രണ്ടുപേരെ വെടിവെച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് സംഭവം. സോനു, ആശിഷ് എന്നിവരാണ് അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . 

Advertisment

നജഫ്ഗഡിലെ ഇന്ദ്ര പാർക്ക് ഏരിയയിൽ സ്ഥിതി ചെയ്യുന്ന സലൂണിനുള്ളിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. സലൂണിനുള്ളിൽ  ഒരാൾ വെടിയേറ്റ് മരിച്ചതായി നജഫ്ഗഡ് പൊലീസ് സ്റ്റേഷനിൽ ഒരു കോൾ ലഭിച്ചിരുന്നു.

വിവരം ലഭിച്ചതിന് പിന്നാലെ സലൂണിൽ എത്തിയ പൊലീസാണ് വെടിയേറ്റ രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചത്. സലൂണിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ ഒരാളെ പോയിൻ്റ്-ബ്ലാങ്ക് റേഞ്ചിൽ നിന്ന് വെടിവച്ചുകൊല്ലുന്നതും ദൃശ്യമാണ്. 

വെടിവെപ്പിൽ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മോഹൻ ഗാർഡൻ പൊലീസ് സ്റ്റേഷൻ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

ഇവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഇതിനിടെ രണ്ടുപേർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ തെളിവെടുപ്പിനായി ഫോറൻസിക് സംഘവും സലൂണിലെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Advertisment