ഡല്‍ഹി: സംഭാല്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേയില്‍ തുടര്‍ നടപടികള്‍ തടഞ്ഞ് സുപ്രീംകോടതി. നേരത്തെ നിലവിലുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്ത് പള്ളി പണിതതാണെന്ന വാദത്തില്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ മസ്ജിദ് സര്‍വേ നടത്തുന്നതിന് വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സംബല്‍ ജുമാമസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഷാഹി ഈദ്ഹാഗ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ച് തീരുമാനമാകുന്നതു വരെ നടപടികള്‍ പാടില്ലെന്ന് വിചാരണ കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
സര്‍വേക്കെതിരായ ആക്ഷേപവുമായി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ പള്ളിക്കമ്മറ്റിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് കമ്മീഷണറുടെ സര്‍വേ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ സൂക്ഷിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.
നവംബര്‍ 24-ന് നടന്ന സര്‍വേ നാല് പേരുടെ മരണത്തിലേക്ക് നയിച്ച അക്രമം നടക്കാന്‍ കാരണമായിരുന്നു.
സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേക്കെതിരെ പള്ളി കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
സര്‍വേ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരു ഫയലും തല്‍ക്കാലം തുറന്നുപരിശോധിക്കേണ്ടെന്നും സുപ്രീംകോടതി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കി. ഉത്തര്‍പ്രദേശ് സര്‍ക്കാരും ജില്ലാ ഭരണകൂടവും സമാധാനവും ഐക്യവും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.