/sathyam/media/media_files/2025/10/29/samruddhi-highway-2025-10-29-13-23-50.jpg)
മുംബൈ: മുംബൈയില്‍ നിന്ന് ജല്‍നയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ആഡംബര ബസിന് ഇന്ന് പുലര്‍ച്ചെ സമൃദ്ധി ഹൈവേയില്‍ തീപിടിച്ചു.
ഡ്രൈവറെയും സഹായിയെയും കൂടാതെ 12 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉടന്‍ തന്നെ ബസില്‍ നിന്ന് ബസില്‍ നിന്ന് വെള്ളം ഒഴിച്ച് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു.
പുലര്‍ച്ചെ മൂന്ന് മണിയോടെ ഹൈവേയിലെ നാഗ്പൂര്‍ ലെയ്‌നിലാണ് സംഭവം. ബസ് ഡ്രൈവര്‍ ഹുസൈന്‍ സയ്യിദിന്റെ പെട്ടെന്നുള്ള ഇടപെടല്‍ കാരണം വലിയൊരു അപകടം ഒഴിവായി. കൃത്യസമയത്ത് അദ്ദേഹം ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി.
വിവരമറിഞ്ഞ് അഗ്‌നിശമന സേനാംഗങ്ങളും, ഹൈവേ പോലീസും, ടോള്‍ പ്ലാസ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആംബുലന്‍സും ലൈഫ് ഗാര്‍ഡ് സംഘങ്ങളും കൃത്യസമയത്ത് എത്തി.
ബസിന് തീപിടിച്ചതിനെ തുടര്‍ന്ന് നാഗ്പൂര്‍ ലെയ്‌നില്‍ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us