/sathyam/media/media_files/2026/02/11/trump-2026-02-11-08-41-16.jpg)
കുരുക്ഷേത്ര :ഹരിയാനയിൽ കുരുക്ഷേത്രയിൽ ചേർന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ദേശീയ കൗണ്‍സില്‍ യോഗം പ്രധാന ആവശ്യങ്ങള്‍ സാധിക്കുന്നതുവരെ സ്വതന്ത്ര സമരങ്ങളും തൊഴിലാളികളുമായി ഐക്യ സമരങ്ങളും ശക്തമാക്കാന്‍ തീരുമാനിച്ചു.
ഇന്ത്യ-അമേരിക്ക വ്യാപാര ഉടമ്പടിയില്‍ ഒപ്പിടരുത്, വൈദ്യുതി ബില്‍, വിത്ത് ബില്‍, നാല് ലേബര്‍ കോഡുകള്‍, ഗ്രാം-ജി ആക്ട് എന്നിവ പിന്‍വലിക്കുക, MSP @ C2+50% ന് നിയമപരമായ ഉറപ്പ്, സമ്പൂര്‍ണ്ണ കടം റദ്ദാക്കൽ, LARR ആക്ട് 2013 നടപ്പാക്കല്‍ എന്നിവ ഉള്‍പ്പെടുന്ന പ്രധാന ആവശ്യങ്ങള്‍ നിറവേറ്റണമെന്ന് യോഗം ആവര്‍ത്തിച്ചു.
ട്രേഡ് യൂണിയന്‍ പ്ലാറ്റ്ഫോമുമായും കര്‍ഷക തൊഴിലാളി യൂണിയനുകളുമായും സഹകരിച്ച് ഐക്യ സമരപരിപാടിയുടെ രൂപം തീരുമാനിക്കും.
പാർലമെൻ്റ് ചേരുന്ന മാര്‍ച്ച് 9 ന് മുമ്പ് ഗ്രാമങ്ങളിൽ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് ഇന്ത്യയുടെ രാഷ്ട്രപതി പിയൂഷ് ഗോയലിനെ പദവിയില്‍ നിന്ന് നീക്കണമെന്നും, പ്രധാനമന്ത്രി ഇന്ത്യ-അമേരിക്ക വ്യാപാര ഉടമ്പടിയില്‍ ഒപ്പിടരുതെന്നും, ധനമന്ത്രി നിര്‍മല സീതാരാമന്‍ ഗോതമ്പ്, നെല്ല് കര്‍ഷകരുടെ ബോണസ് അവസാനിപ്പിക്കുന്നതിനായി അയച്ച DO കത്ത് പിന്‍വലിക്കണമെന്നും ആവശ്യപ്പെടും. ഈ ആവശ്യങ്ങളോടൊപ്പം കര്‍ഷകര്‍ തപാല്‍ ഓഫീസുകളിലേക്ക് സന്ദര്‍ശനം നടത്തി രാഷ്ട്രപതിക്ക് തുറന്ന കത്തുകള്‍ അയക്കും. ആപ്പിള്‍, സോയാബീന്‍, പരുത്തി, ചോളം, കരിമ്പ് തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്ന ഗ്രാമങ്ങളില്‍ പ്രത്യേക പ്രചാരണങ്ങള്‍ സംഘടിപ്പിക്കും.
ഫെബ്രുവരി 27-നോ അതിന് ശേഷമോ സംയുക്ത കിസാൻ മോർച്ച പ്രതിനിധി സംഘം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും സന്ദർർശിച്ച് കേന്ദ്രത്തിലെ മോഡി സര്‍ക്കാരിന്റെ അധികാരകേന്ദ്രീകരണ നീക്കങ്ങള്‍ക്കെതിരെ നിലകൊള്ളാനും സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കാനും ആവശ്യപ്പെടും. ജിഎസ്ടി നിയമത്തില്‍ ഭേദഗതി വരുത്തി സംസ്ഥാനങ്ങളുടെ നികുതി ചുമത്താനുള്ള അധികാരം പുനഃസ്ഥാപിക്കണമെന്നും, സെസ്-സര്‍ചാര്‍ജുകള്‍ ഉള്‍പ്പെടെ വിഭജ്യ നികുതി പൂളില്‍ സംസ്ഥാനങ്ങളുടെ വിഹിതം നിലവിലെ 33%ല്‍ നിന്ന് 60% ആക്കണമെന്നും ആവശ്യപ്പെടും.
/filters:format(webp)/sathyam/media/media_files/2025/12/22/modi-2025-12-22-11-03-37.jpg)
മാര്‍ച്ച് 9-ന് പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം ആരംഭിക്കുന്ന ദിവസം ജന്തര്‍ മന്തറില്‍ ട്രേഡ് യൂണിയനുകളും കര്‍ഷക തൊഴിലാളി സംഘടനകളും ചേര്‍ന്ന് തൊഴിലാളി-കര്‍ഷക പാര്‍ലമെന്റ് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
മാര്‍ച്ച് 10 മുതല്‍ പഞ്ചാബിലെ ബര്‍ണാലയില്‍ ആരംഭിച്ച് ഏപ്രില്‍ 13-ന് ജല്ലിയന്‍വാലാബാഗ് ദിനം വരെ രാജ്യവ്യാപകമായി മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന കോഓര്‍ഡിനേഷന്‍ കമ്മിറ്റികളോട് യോഗം ആഹ്വാനം ചെയ്തു. ഇന്ത്യ-അമേരിക്ക വ്യാപാര ഉടമ്പടിയുടെ അപകടങ്ങളും മോഡി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല നയങ്ങളും വിശദീകരിച്ച് ലക്ഷക്കണക്കിന് കര്‍ഷകരെ ഐക്യപ്പെടുത്തി ദീര്‍ഘകാല സമരത്തിന് തയ്യാറെടുക്കും.
മാര്‍ച്ച് 23 (ശഹീദ് ദിനം) രാജ്യമൊട്ടാകെ സാമ്രാജ്യത്വവിരുദ്ധ ദിനമായി ആചരിക്കും. വിശദമായ പരിപാടികള്‍ സംസ്ഥാനതലത്തില്‍ തീരുമാനിക്കും.
പഞ്ചാബ്, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കര്‍ഷക സമരങ്ങള്‍ക്കെതിരെ നടന്ന പോലീസ് അടിച്ചമര്‍ത്തലിനെ യോഗം ശക്തമായി അപലപിച്ചു.
സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര) അയച്ച കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്ത യോഗം, ജോഗിന്ദര്‍ സിംഗ് ഉഗ്രഹാന്‍, യുവ്ധ്വീര്‍ സിംഗ്, പി. കൃഷ്ണപ്രസാദ്, രാമിന്ദര്‍ സിംഗ് പടിയാല, ബല്‍ദേവ് സിംഗ് നിഹാല്‍ഗഢ് എന്നിവരെ ഉള്‍പ്പെടുത്തി അഞ്ചംഗ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു.
/filters:format(webp)/sathyam/media/media_files/2026/02/03/trump-2026-02-03-11-19-48.jpg)
MSPയും അനുബന്ധ ആവശ്യങ്ങളും സംബന്ധിച്ച് സുപ്രീംകോടതി രൂപീകരിച്ച സമിതിയുമായി ചര്‍ച്ച നടത്താന്‍ 15 അംഗ സമിതി രൂപീകരിക്കും.
ജോഗിന്ദര്‍ സിംഗ് ഉഗ്രഹാന്‍, രാകേഷ് ടികൈത്, ഡോ. അശോക് ധവാലെ, ആശിഷ് മിത്തല്‍, ജഗ്മോഹന്‍ സിംഗ്, രാജന്‍ ക്ഷീര്‍സാഗര്‍, ജോഗിന്ദര്‍ സിംഗ് നൈന്‍ എന്നിവരടങ്ങിയ ഏഴംഗ പ്രസീഡിയം യോഗത്തിന് അധ്യക്ഷത വഹിച്ചു. പഞ്ചാബ്, ഹരിയാണ, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, മഹാരാഷ്ട്ര, കേരളം എന്നീ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്ന് 150-ത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ദ്രജിത് സിംഗ് സ്വാഗതം ചെയ്തു.
കുരുക്ഷേത്രയിലെ ജാട് ധര്‍മ്മശാലയില്‍ ചൗധരി ചോട്ടു റാമിന്റെ പ്രതിമയില്‍ പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us