മുംബൈ: അന്ധവിശ്വാസം കാരണമാണ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'വര്‍ഷ'യിലേക്ക് മാറാത്തതെന്ന് അവകാശപ്പെട്ട് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗത്ത്.
ഏകനാഥ് ഷിന്‍ഡെ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിച്ച വേളയില്‍ ഗുവാഹത്തിയില്‍ അറുത്തതായി പറയപ്പെടുന്ന എരുമകളെ മുഖ്യമന്ത്രി സ്ഥാനം ഷിന്‍ഡെയ്ക്കല്ലാതെ മറ്റാര്‍ക്കും ലഭിക്കാതിരിക്കാന്‍ 'വര്‍ഷ'യുടെ വളപ്പില്‍ കുഴിച്ചിട്ടതായി ഒരു വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു
2024 നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഫഡ്നാവിസ് മുഖ്യമന്ത്രിയായത്.
ദേവേന്ദ്ര ഫഡ്നാവിസ് 'വര്‍ഷ'യിലേക്ക് മാറാത്തത് എന്തുകൊണ്ടാണ്? അവിടേക്ക് താമസം മാറിയാലും താന്‍ അവിടെ ഉറങ്ങില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതെന്തു കൊണ്ടാണെന്നും സഞ്ജയ് റൗത്ത് ചോദിച്ചു.
മന്ത്രവാദം നടത്തുന്നവര്‍ നാരങ്ങ, മുളക് എന്നിവ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. ഗുവാഹത്തിയില്‍ ബലിയര്‍പ്പിക്കപ്പെട്ട എരുമകളുടെ കൊമ്പുകള്‍ വര്‍ഷയിലെ പുല്‍ത്തകിടിയില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് ബിജെപിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്
മുഖ്യമന്ത്രി സ്ഥാനം മറ്റാരിലും നിലനില്‍ക്കാതിരിക്കാനാണ് കൊമ്പുകള്‍ ഇവിടെ കൊണ്ടുവന്നതെന്ന് സംസാരമുണ്ട്, ജീവനക്കാര്‍ പറയുന്നത് ഇതാണെന്നും സഞ്ജയ് റൗത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.