Advertisment

സ്വാതി മാലിവാളിനോട് പിഎ മോശമായി പെരുമാറിയെന്ന് സ്ഥിരീകരിച്ച് എഎപി; ലജ്ജാകരമെന്ന് ബിജെപി

കേജ്‍രിവാളിന്റെ പിഎ വൈഭവ് കുമാറാണ് സ്വാതിയോട് മോശമായി പെരുമാറിയത്. സംഭവത്തിൽ ബിജെപി ആംആദ്മി കടന്നാക്രമിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി പാർട്ടി നേതാവ് തന്നെ രംഗത്തെത്തിയത്.

New Update
swathi Untitled.565.jpg

ഡൽഹി∙ ആം ആദ്മി രാജ്യസഭാ എംപി സ്വാതി മാലിവാളിനോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ സ്ഥിരീകരണവുമായി പാർട്ടി നേതാവ് സഞ്ജയ് സിങ്.

Advertisment

കേജ്‍രിവാളിന്റെ വസതിയിൽ യോഗത്തിനായെത്തിയപ്പോഴാണ് പിഎ വൈഭവ് കുമാർ സ്വാതിയോട് മോശമായി പെരുമാറിയതെന്നും സംഭവത്തിൽ കൃത്യമായ നടപടിയെടുക്കുമെന്നും സഞ്ജയ് കുമാർ പറഞ്ഞു.

സ്വാതി പാർട്ടിയുടെ മുതിർന്ന നേതാവാണെന്നും ജനങ്ങൾക്ക് വേണ്ടി അവർ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കേജ്‍രിവാളിന്റെ പിഎ വൈഭവ് കുമാറാണ് സ്വാതിയോട് മോശമായി പെരുമാറിയത്. സംഭവത്തിൽ ബിജെപി ആംആദ്മി കടന്നാക്രമിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി പാർട്ടി നേതാവ് തന്നെ രംഗത്തെത്തിയത്. 

Advertisment