New Update
/sathyam/media/media_files/2025/11/15/untitled-2025-11-15-13-28-58.jpg)
ഡല്‍ഹി: അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഐപിഎലില്‍ എം എസ് ധോണിയോടൊപ്പം സഞ്ജു സാംസണും ചെന്നൈക്കായി കളിക്കും.
Advertisment
സഞ്ജു ചെന്നൈയില്‍ എത്തിയതോടെ രാജസ്ഥാന്‍ റോയല്‍സിലേക്ക് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ചേക്കേറി. കൂടാതെ സാം കാരനെയും രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.
മൂന്ന് താരങ്ങളും കൈമാറ്റ കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചു. 2026 ലെ ഐപിഎല്ലിന് മുമ്പ് എല്ലാ ഫ്രാഞ്ചൈസികള്‍ക്കും കളിക്കാരെ നിലനിര്‍ത്താനുള്ള അവസാന തീയതി ഇന്നായിരുന്നു.
ജഡേജ, സഞ്ജു സാംസണ്‍, സാം കറന്‍, മുഹമ്മദ് ഷാമി, മായങ്ക് മാര്‍ക്കണ്ഡെ, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, നിതീഷ് റാണ, ഡെനോവന്‍ ഫെരേര തുടങ്ങിയ പേരുകള്‍ ഈ ട്രേഡ് വിന്‍ഡോയില്‍ ഉള്‍പ്പെടുന്നു.
സീനിയര്‍ ഓള്‍റൗണ്ടറും മുന്‍ സിഎസ്‌കെ ക്യാപ്റ്റനുമായ ജഡേജ ഇനി ഐപിഎല്‍ 2026 ല്‍ രാജസ്ഥാന്‍ റോയല്‍സിന് (ആര്‍ആര്‍) വേണ്ടി കളിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us