New Update
/sathyam/media/media_files/2024/11/18/nThSlUnwK5LPsYVierMO.webp)
ചെന്നൈ: സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി.
Advertisment
ആറ് കോടി 42 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ ലോട്ടറി സമ്മാനം ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
രണ്ട് ദിവസം മുന്‍പാണ് സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ഇഡി റെയ്ഡ് നടന്നത്. തമിഴ്‌നാട്ടില്‍ പത്തിലധികം ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളും നിര്‍ണായക രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.
തമിഴ്‌നാട്ടിലെ ചെന്നൈ, കോയമ്പത്തൂര്‍, പശ്ചിമ ബംഗാള്‍, മേഘാലയ,രാജസ്ഥാന്‍ തുടങ്ങി ആറ് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us