മുംബൈ: ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയെ തുടർന്ന് ബോളിവുഡ് നടൻ ശരദ് കപൂറിനെതിരെ കേസെടുത്തു.
സിനിമാ ചിത്രീകരണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ഖറിലെ നടന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നുമാണ് 32കാരിയായ യുവതിയുടെ പരാതി.
നടൻ വീട്ടിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറുകയും ബലാത്സംഗത്തിന് ശ്രമിക്കുകയുമായിരുന്നെന്ന് യുവതി പരാതിയിൽ പറയുന്നു.
നവംബർ 26നായിരുന്നു കേസിനാസ്പദമായ സംഭവം. കൂടിക്കാഴ്ചയ്ക്ക് ശേഷവും നടൻ തന്റെ വാട്സാപ്പിലേക്ക് മോശമായി മെസേജ് അയച്ചെന്നും യുവതി പറയുന്നു. ഫെയ്സ്‌ബുക്കിലൂടെയാണ് ശരദ് കപൂറുമായി ആദ്യം ബന്ധപ്പെട്ടതെന്നും യുവതി പറഞ്ഞു.
നടൻ അപമര്യാദയായി പെരുമാറിയതിന് പിന്നാലെ യുവതി ഖർ പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സെക്ഷൻ 74, 75, 79 വകുപ്പുകൾ പ്രകാരമാണ് ശരദ് കപൂറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശരദ് കപൂർ തള്ളി. താൻ ന്യൂയോർക്കിലാണെന്നു സംഭവം നടക്കുമ്പോൾ നാട്ടിൽ ഇല്ലായിരുന്നുവെന്നും താരം പ്രതികരിച്ചു.