ഡല്‍ഹി: ശരദ് പവാറിന്റെ പാർട്ടിക്ക് പുതിയ പേരായി. 'എന്‍സിപി - ശരദ് ചന്ദ്ര പവാര്‍' എന്ന പേര് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകരിച്ചു. ശരദ് പവാര്‍ നല്‍കിയ മൂന്ന് പേരുകളില്‍ നിന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഈ പേരു തെരഞ്ഞെടുത്തത്.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് പവാര്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് റാവു പവാര്‍ എന്നിവയായിരുന്നു പവാര്‍ നിര്‍ദ്ദേശിച്ച മറ്റു പേരുകള്‍.
പാര്‍ട്ടിയുടെ ചിഹ്നം തെരഞ്ഞെടുക്കുന്നതിനായി മൂന്ന് ചിഹ്‌നങ്ങളും പവാര്‍ തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറിയിരുന്നു. ഉദയസൂര്യന്‍, ആല്‍മരം, ചായക്കപ്പ് എന്നിവയാണ് സമര്‍പ്പിച്ചിരിക്കുന്ന ചിഹ്‌നങ്ങള്‍.
എന്‍സിപിയുടെ യഥാര്‍ഥ ചിഹ്‌നമായ ക്ലോക്ക് തിരഞ്ഞെടുപ്പു കമ്മീഷന്‍ അജിത് പവാര്‍ വിഭാഗത്തിന് അനുവദിച്ചിരുന്നു. യഥാര്‍ഥ എന്‍സിപി അജിത് പവാര്‍ പക്ഷമാണെും പാര്‍ട്ടി ചിഹ്നത്തിനും അവര്‍ക്കാണ് അര്‍ഹതയെന്നും കമ്മീഷന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു.