/sathyam/media/media_files/IhcgBtwqhfSJb1giDmKZ.jpg)
മുംബൈ: തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഇനി ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് എന്‍സിപി മേധാവി ശരദ് പവാര്‍. പവാര്‍ കുടുംബാംഗങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുന്ന പശ്ചിമ മഹാരാഷ്ട്രയിലെ ബാരാമതിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപനം ശരദ് പവാര്‍ നടത്തിയത്.
1999ലാണ് കോണ്‍ഗ്രസ് വിട്ട് ശരദ് പവാര്‍ എന്‍സിപി സ്ഥാപിച്ചത്. ' 'എന്റെ കൈയില്‍ അധികാരമില്ല. രാജ്യസഭാ കാലാവധി പൂര്‍ത്തിയാകാന്‍ പതിനെട്ടുമാസം മാത്രമാണ് ബാക്കിയുള്ളത്. അതിന് ശേഷം ഞാന്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല' പവാര്‍ പറഞ്ഞു. തന്നെ പതിനാലുതവണ എംപിയും എംഎല്‍എയും ആക്കിയതിന് ബാരാമതിയിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്നും പവാര്‍ പറഞ്ഞു
പുതിയ തലമുറയെ ഉത്തരവാദിത്വം ഏല്‍പ്പിക്കേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞ പവാര്‍ ജനങ്ങളെ സേവിക്കുന്നത് തുടരാന്‍ ഇനി തനിക്ക് ഒരു തെരഞ്ഞെടുപ്പിലും വിജയിക്കേണ്ടതില്ലെന്നും ജനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനം ഇനിയും തുടരുമെന്നും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us