സർദാർ ഫൗജ സിംഗ് നിര്യാതനായി. വിടവാങ്ങിയത് ഇതിഹാസ മാരത്തൺ ഓട്ടക്കാരൻ, അന്ത്യം റോഡപകടത്തിൽ

New Update
1752512755406

മുംബൈ: ഇതിഹാസ മാരത്തൺ ഓട്ടക്കാരനായ സർദാർ ഫൗജ സിം​ഗിന് ദാരുണാന്ത്യം. 114 വയസായിരുന്നു. പഞ്ചാബിലെ ജലന്ധറിലെ ബിയാസ് എന്ന ഗ്രാമത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെ അജ്ഞാത വാഹനം ഇടിച്ചായിരുന്നു അന്ത്യം. 

Advertisment

ശരീരത്തിൽ രക്തവുമായി സ്ട്രെച്ചറിൽ കൊണ്ടുപോകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആശുപത്രി അധികൃതർ മരണ വാർത്ത സ്ഥിരീകരിച്ചത്. 

ശക്തിയുടെയും ഇച്ഛാശക്തിയുടെയും സിഖ് അഭിമാനത്തിന്റെയും ആഗോള പ്രതീകമായ അദ്ദേഹം 100 വയസ്സ് പിന്നിട്ട വേളയിൽ മാരത്തൺ ഓടി ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ച വ്യക്തിയാണ്. 

ബിജെപി നേതാവ് തജീന്ദർ സിംഗ് സ്രാനും തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ ദാരുണമായ വാർത്ത പങ്കുവെച്ചു. തന്റെ ഗ്രാമമായ ബയാസിൽ വെച്ച് ഫൗജ സിംഗ് ഒരു അജ്ഞാത വാഹനം ഇടിച്ചതായി അദ്ദേഹം പറഞ്ഞു. 

Advertisment