ബി​ഹാ​റി​ലെ എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ പു​ക​ഴ്ത്തി ശശി തരൂർ എംപി. റോഡുകളും വൈദ്യുതിയും വെള്ളവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളിൽ ഗണ്യമായ പുരോഗതി വന്നു. നളന്ദയുടെ പുനരുജ്ജീവനത്തിന് സർക്കാരിന്റെ പൂർണ പിന്തുണ അനിവാര്യമെന്നും തരൂർ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡൽഹി: ബി​ഹാ​റി​ലെ എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ പു​ക​ഴ്ത്തി ശ​ശി ത​രൂ​ർ എം​പി. മു​ൻ​പ് ബി​ഹാ​റി​ലെ സ്ഥി​തി മോ​ശ​മാ​ണെ​ന്ന് താ​ൻ കേ​ട്ടി​ട്ടു​ണ്ട്. ഇ​ന്ന് ബി​ഹാ​റി​ലെ സ്ഥി​തി മെ​ച്ച​പ്പെ​ട്ടു. ബി​ഹാ​റി​ൽ ന​ല്ല റോ​ഡു​ക​ൾ ഉ​ണ്ട്. വൈ​ദ്യു​തി​യും വെ​ള്ള​വും ല​ഭി​ക്കു​ന്നു​വെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.

Advertisment

ബി​ഹാ​റി​ൽ ന​ള​ന്ദ സാ​ഹി​ത്യോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു ത​രൂ​ർ. 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ന​മ്മു​ടെ മു​ൻ രാ​ഷ്ട്ര​പ​തി എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം ന​ള​ന്ദ​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​പ്പോ​ൾ അ​തി​ന്‍റെ പൈ​തൃ​ക​ത്തെ​ക്കു​റി​ച്ച് താ​ൻ അ​ത്ഭു​ത​പ്പെ​ട്ടു.

ഇ​പ്പോ​ൾ കാ​മ്പ​സ് കാ​ണാ​നും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കാ​നും സാ​ധി​ച്ച​ത് സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​ണ്. ന​ള​ന്ദ​യെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​ക​ണം. അ​തി​ൽ സം​ശ​യ​മി​ല്ല. സ​ർ​ക്കാ​ർ പൂ​ർ​ണ പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.

Advertisment