ഡൽഹി: രാജ്യത്ത് ഭരണമാറ്റം ഉറപ്പാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂര്‍. ജനങ്ങള്‍ മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്നും ജൂൺ നാലിന് ഭരണമാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.
മോദി എഴുപത്തിയഞ്ച് വയസ് തികയും മുമ്പ് പ്രധാനമന്ത്രി പദത്തിൽനിന്നും ഇറങ്ങും. ബിജെപിയിലെ പ്രായപരിധിയെ കുറിച്ച് പ്രതിപക്ഷമല്ല, അമിത് ഷായാണ് ആദ്യം പറഞ്ഞത്. അമിത് ഷാ തന്നെ മോദിക്ക് വേണ്ടി നിലപാട് മാറ്റി പറയുകയാണെന്നും തരൂർ പറഞ്ഞു.
അരവിന്ദ് കേജരിവാളിന്റെ തിരിച്ചുവരവ് ഇന്ത്യ സഖ്യത്തിന് ഊർജ്ജമാകും. ഡൽഹിയിലടക്കം വലിയ തോതിൽ സഹതാപ തരംഗമുണ്ടാകുമെന്നും ശശി തരൂര്‍ കൂട്ടിച്ചേർത്തു