ജമ്മു: ജമ്മു കാശ്മീരില്‍ ബിജെപിയ്ക്ക് പുതിയ നേതൃത്വം. ജമ്മു കശ്മീര്‍ യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി സത് ശര്‍മ്മയെ നിയമിച്ചു.
2018 മുതല്‍ സ്ഥാനത്ത് തുടരുന്ന രവീന്ദര്‍ റെയ്നയില്‍ നിന്നാണ് സത് ശര്‍മ്മ ചുമതലയേല്‍ക്കുന്നത്. രവീന്ദര്‍ റെയ്നയെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമായും നിയമിച്ചു.
2018 മുതല്‍ അധ്യക്ഷനായിരുന്ന റെയ്നയുടെ കാലാവധി കഴിഞ്ഞെന്ന് പാര്‍ട്ടി വ്യക്തമാക്കി. അതേ സമയം വരും ദിവസങ്ങളിലും ആഴ്ചകളിലും കൂടുതല്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്മാര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കി.