കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍ ! കേസില്‍ വിധി നാളെ

New Update
G

ബാംഗ്ലൂർ: അനധികൃത ഖനനക്കേസിൽ കാർവാർ എംഎൽഎയും കോൺഗ്രസ് നേതാവുമായ സതഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു.

Advertisment

ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയതിന് 2010ൽ ആണ് കേസെടുത്തിരുന്നത്. കേസിൽ എംഎൽഎ ഉൾപ്പെടെ 6 പേർ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു.

നാളെ കര്‍ണാടകയിലെ പ്രത്യേക ജനപ്രതിനിധികളുടെ കോടതിയില്‍ ഹാജരാക്കും. കേസില്‍ കോടതി നാളെ വിധി പറയും. കര്‍ണാടകയില്‍ തന്നെ വലിയ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഇത്.

മലയാളി ലോറി ഡ്രൈവറായ അർജുൻ കർണാടകയിൽ മണ്ണിനടിയിൽ അകപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മലയാളികൾക്ക് സതീഷ് സെയിൽ എംഎൽഎയെ പരിചിതമായത്.

Advertisment