നാ​വി​ക സേ​ന​യ്ക്കാ​യു​ള്ള വാ​ർ​ത്താ വി​നി​മ​യ ഉ​പ​ഗ്ര​ഹം, സി​എം​എ​സ് 03 വി​ക്ഷേ​പ​ണം വി​ജ​യം

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
1000327143

ശ്രീ​ഹ​രി​ക്കോ​ട്ട: നാ​വി​ക സേ​ന​യ്ക്കാ​യു​ള്ള നി​ർ​ണാ​യ​ക വാ​ർ​ത്താ വി​നി​മ​യ ഉ​പ​ഗ്ര​ഹം വ​ഹി​ച്ചു​ള്ള എ​ൽ​വി​എം3 എം5 ​വി​ക്ഷേ​പ​ണം വി​ജ​യം. 

Advertisment

സി​എം​എ​സ് 03 ഉ​പ​ഗ്ര​ഹം സു​ര​ക്ഷി​ത​മാ​യി ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​യെ​ന്ന് ഐ​എ​സ്ആ‌​ർ​ഒ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വൈ​കു​ന്നേ​രം 5.26നാ​ണ് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്‍റ​റി​ലെ വി​ക്ഷേ​പ​ണ​ത​റ​യി​ൽ നി​ന്ന് സി​എം​എ​സ് 03 ഉ​പ​ഗ്ര​ഹ​വു​മാ​യി എ​ൽ​വി​എം മൂ​ന്ന് കു​തി​ച്ചു​യ​ര്‍​ന്ന​ത്. വി​ക്ഷേ​പി​ച്ച് അ​ധി​കം വൈ​കാ​തെ സി​എം​എ​സ് 03 ഉ​പ​ഗ്ര​ഹം റോ​ക്ക​റ്റി​ൽ നി​ന്ന് വേ​ര്‍​പ്പെ​ട്ടു.‌

ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള​ട​ക്കം ഐ​എ​സ്ആ‌​ർ​ഒ ര​ഹ​സ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. രാ​ജ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൗ​ത്യ​മാ​യ​തി​നാ​ൽ വി​വ​ര​ങ്ങ​ള്‍ ഐ​എ​സ്ആ​ർ​ഓ അ​തീ​വ​ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ക​യാ​ണ്.

ലോ​ഞ്ച് ബ്രോ​ഷ​റി​ലും ഉ​പ​ഗ്ര​ഹ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടി​ല്ല. 4400 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഉ​പ​ഗ്ര​ഹ​മാ​ണ് സി​എം​എ​സ് 03. ഇ​ന്ത്യ​ൻ മ​ണ്ണി​ൽ നി​ന്ന് ജി​യോ​സിം​ക്ര​ണ​സ് ഓ​ർ​ബി​റ്റി​ലേ​ക്ക​യ​ക്കു​ന്ന എ​റ്റ​വും ഭാ​ര​മേ​റി​യ ഉ​പ​ഗ്ര​ഹ​മാ​ണി​ത്.

ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലു​ട​നീ​ളം സു​ര​ക്ഷി​ത​മാ​യ വോ​യി​സ്, വീ​ഡി​യോ, ഡാ​റ്റാ ലി​ങ്കു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഇ​തി​ൽ യു​എ​ച്ച്എ​ഫ്,എ​സ്,സി,​കെ​യു ബാ​ൻ​ഡ് പേ​ലോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Advertisment