മുൻ കോൺഗ്രസ് എംഎൽഎയുടെ വീട്ടുജോലിക്കാരി സ്വയം വെടിവച്ചു മരിച്ചു. മരണം വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ

ആത്മഹത്യയെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘവും സ്ഥലം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitledaearth

സത്ന: സത്ന ജില്ലയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ നിലാന്‍ഷു ചതുര്‍വേദിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 24 കാരിയായ യുവതി സ്വയം വെടിവെച്ച് മരിച്ചു.

Advertisment

യുവതി വെടിവയ്ക്കാന്‍ ഉപയോഗിച്ച ആയുധം ചതുര്‍വേദിയുടെ ഭാര്യയുടെ പേരിലാണ് ലൈസന്‍സ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മരിച്ച സുമന്‍ നിഷാദും അമ്മയും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചിത്രകൂട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു.


യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍, യുവതി മറ്റാരോടൊ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു, ഇത് അമ്മയെ അസ്വസ്ഥയാക്കിയിരുന്നു.

ആത്മഹത്യയെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘവും സ്ഥലം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു.


പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.


എംഎല്‍എയുടെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് യുവതി സ്വയം വെടിവച്ചത്. വെടിയൊച്ച കേട്ട് വീട്ടിലുണ്ടായിരുന്ന ആളുകള്‍ ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ച് യുവതി മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. 

Advertisment