/sathyam/media/media_files/2025/09/23/2687212-satyendra-jain-2025-09-23-20-20-01.webp)
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവും കെജ്രിവാൾ മന്ത്രിസഭയിലെ പ്രധാനിയുമായിരുന്ന സത്യേന്ദ്ര ജെയിന്‍റെ 7.44 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.
2018 ഡിസംബറിൽ സത്യേന്ദ്ര ജെയിന്‍റെ ഭാര്യ പൂനം ജെയ്ൻ അടക്കമുള്ളവർക്കെതിരെയും കുറ്റപത്രം സി.ബി.ഐ സമർപ്പിച്ചിട്ടുണ്ട്. 2022 ഏപ്രിലിൽ സത്യേന്ദ്ര ജെയിന്‍റെ 4.81 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു.
കൂടാതെ, ജെയിന്‍റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള നാലു കമ്പനികളുടെയും കുടുംബാംഗങ്ങളുടെയും പേരിലുണ്ടായിരുന്ന സ്വത്തുക്കളും ഇ.ഡി. പിടിച്ചെടുത്തിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 2017ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡിയുടെ നടപടി. കെജ്രിവാൾ സർക്കാറിൽ മന്ത്രിയായിരുന്ന 2015 ഫെബ്രുവരി മുതൽ 2017 മെയ് വരെയുള്ള കാലയളവിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.