ഡല്‍ഹി: സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ഇരുപത് ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
ഈ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിന് പ്രൊഫഷണലുകളും പ്രൊഫഷണലുകളല്ലാത്തവരും ഒരു തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. അത് അംഗീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ അവര്‍ക്ക് അവര്‍ അപേക്ഷിച്ച രാജ്യത്ത് ജോലി ചെയ്യാം
എല്ലാ തരത്തിലുമുള്ള തൊഴില്‍ വിസ അപേക്ഷകള്‍ക്കും പ്രൊഫഷണല്‍, അക്കാദമിക് യോഗ്യതകള്‍ മുന്‍കൂട്ടി പരിശോധിക്കണം എന്നത് അടക്കമുള്ള പരിഷ്‌കരണങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ നിയമം.
ആറ് മാസത്തിന് മുമ്പ് നിര്‍ദേശിച്ച നിയമം ജനുവരി 14 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സൗദി അറേബ്യയിലേക്ക് തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്ന മലയാളികള്‍ അടക്കമുള്ള പ്രൊഫഷണല്‍, അക്കാദമിക് യോഗ്യതകള്‍ തെളിയിക്കേണ്ടി വരും.
ഇന്ത്യന്‍ തൊഴിലാളികളുടെ ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കുന്നതിനായി പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചെങ്കിലും ഇവയുടെ എണ്ണം വളരെയധികം കുറവാണ്
ഈ സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്കുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ വരവില്‍ തുടക്കത്തിലെങ്കിലും വലിയ തോതില്‍ ഇടിവുണ്ടായേക്കും.
രാജ്യത്തെ പ്രൊഫഷണലുടെ ഗുണനിലവാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ പുതിയ നിയമം നടപ്പിലാക്കുന്നത്. ഓരോ ഘട്ടങ്ങളിലായി ഒരോ രാജ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരും.