/sathyam/media/media_files/2025/06/05/845RDXHzrGvlP9hHoeSQ.jpg)
ന്യൂഡല്‍ഹി: സവര്‍ക്കറുടെ ഛായാചിത്രങ്ങള്‍ പാര്‍ലമെന്റില്‍ നിന്നും പൊതു സ്ഥാപനങ്ങളില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി.
ഇത്തരം നിസാര കാര്യങ്ങളില്‍ കോടതിയില്‍ ഹര്‍ജി നല്‍കിയാല്‍ പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
റിട്ട. ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ബാലസുന്ദരം ബാലമുരുഗനാണ് ഹര്‍ജി നല്‍കിയത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചത്.
എന്നാല്‍ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഹര്‍ജി നല്‍കിയതെന്നാണ് ഹര്‍ജിക്കാരന്‍ പറഞ്ഞത്.
'ഒരു ലക്ഷം രൂപ നിങ്ങള്‍ക്ക് ഞങ്ങള്‍ പിഴ ചുമത്തും, പിന്നെ പൊതുതാല്‍പ്പര്യം എന്നാല്‍ എന്താണെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. നിങ്ങള്‍ കോടതികളുടെ സമയം പാഴാക്കുകയാണ്' ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഹര്‍ജിക്കാരനോട് ഹര്‍ജി പിന്‍വലിക്കുന്നോ അതോ പിഴ ചുമത്തണോ എന്നും ബെഞ്ച് ചോദിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന്‍ തയാറാകുകയായിരുന്നു. നിങ്ങള്‍ നിങ്ങളുടെ റിട്ടയര്‍മെന്റ് ആസ്വദിക്കൂ, സമൂഹത്തിനായി എന്തെങ്കിലും ക്രിയാത്മകമായി ചെയ്യൂവെന്നും കോടതി ഹര്‍ജിക്കാരനോടായി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us