'നുഴഞ്ഞുകയറ്റക്കാർക്ക് ചുവപ്പ് പരവതാനി വിരിക്കണോ?' റോഹിങ്ക്യകള്‍ക്ക് വേണ്ടിയുള്ള ഹർജിയിൽ സുപ്രിംകോടതി

രാജ്യത്തെ സ്വന്തം പൗരന്മാർ ദാരിദ്ര്യത്തോട് മല്ലിടുമ്പോൾ 'നുഴഞ്ഞുകയറ്റക്കാർക്ക്' സ്വാഗതമോതി ചുവപ്പ് പരവതാനി വിരിക്കണോ എന്ന് കോടതി ചോദിച്ചു. 

New Update
supreme court

ഡല്‍ഹി: ഇന്ത്യയിൽ താമസിക്കുന്ന റോഹിങ്ക്യന്‍ അഭയാർത്ഥികളുടെ നിയമപരമായ പദവി ചോദ്യംചെയ്ത് സുപ്രിംകോടതി.

Advertisment

രാജ്യത്തെ സ്വന്തം പൗരന്മാർ ദാരിദ്ര്യത്തോട് മല്ലിടുമ്പോൾ 'നുഴഞ്ഞുകയറ്റക്കാർക്ക്' സ്വാഗതമോതി ചുവപ്പ് പരവതാനി വിരിക്കണോ എന്ന് കോടതി ചോദിച്ചു. 

പൊലീസ് കസ്റ്റഡിയിലെടുത്ത ഏതാനും റോഹിങ്ക്യന്‍ അഭയാര്‍ഥികളെ കാണാനില്ലെന്ന് കാണിച്ച് മനുഷ്യാവകാശ പ്രവർത്തക റീത്ത മഞ്ചന്ദ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment