/sathyam/media/media_files/2026/02/09/school-2026-02-09-10-09-09.jpg)
ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഒന്‍പതോളം പ്രമുഖ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെ 8:30-നും 9:00-നും ഇടയിലാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ലൊറേറ്റോ കോണ്‍വെന്റ്, വെങ്കിടേശ്വര്‍ ഗ്ലോബല്‍ സ്‌കൂള്‍, കേംബ്രിഡ്ജ് സ്‌കൂള്‍ തുടങ്ങി ഒന്‍പത് വിദ്യാലയങ്ങളിലാണ് ഇമെയില്‍ സന്ദേശം എത്തിയത്.
സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹി പോലീസ്, ഫയര്‍ഫോഴ്‌സ്, ബോംബ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഉടന്‍ തന്നെ സ്‌കൂള്‍ പരിസരത്ത് നിന്ന് മാറ്റി.
അഫ്‌സല്‍ ഗുരുവിന്റെ സ്മരണാര്‍ത്ഥം ഡല്‍ഹി 'ഖലിസ്ഥാന്‍' ആയി മാറുമെന്നും, ഉച്ചയ്ക്ക് 1:11-ന് സ്‌കൂളുകളില്‍ സ്‌ഫോടനം നടക്കുമെന്നുമായിരുന്നു ഭീഷണി സന്ദേശം. 'ഖലിസ്ഥാന്‍ നാഷണല്‍ ആര്‍മി' എന്ന് ഒപ്പിട്ട ഇമെയിലില്‍ ഫെബ്രുവരി 13-ന് പാര്‍ലമെന്റിന് നേരെയും ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെ ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ പതിവാകുകയാണ്.
ജനുവരി 29 ന് അഞ്ച് പ്രമുഖ സ്‌കൂളുകള്‍ക്ക് ഭീഷണി ലഭിച്ചെങ്കിലും പിന്നീട് അത് വ്യാജമാണെന്ന് തെളിഞ്ഞു. ജനുവരി 28ന് ദ്വാരക കോടതി സമുച്ചയത്തിനും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ ഡല്‍ഹി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്‌കൂളുകളില്‍ പരിശോധന തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us