ഡല്‍ഹി: ഗുജറാത്തിലെ നേവി ചില്‍ഡ്രന്‍ സ്‌കൂളിനുണ്ടായ ബോംബ് ഭീഷണി പരിഭ്രാന്തി പരത്തിയതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശനിയാഴ്ചയാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഒരു ഇമെയില്‍ ലഭിച്ചത്.
രണ്ട് സമുദായങ്ങള്‍ക്കിടയില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് ഭീഷണി അയച്ചതെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു
ഭീഷണി സന്ദേശം ലഭിച്ചയുടനെ പോര്‍ബന്തറിലെ സ്‌കൂള്‍ അധികൃതര്‍ പോലീസിനെ ബന്ധപ്പെട്ടു. സ്‌കൂള്‍ കാമ്പസ് വിശദമായി പരിശോധിച്ച ശേഷം സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. ലഭിച്ചത് വ്യാജ ബോംബ് ഭീഷണിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
മെയില്‍ അയച്ചവര്‍ക്കെതിരെ പോലീസില്‍ ഔദ്യോഗിക പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥരും താമസിക്കുന്നതിനാല്‍, പോലീസ് ഈ വിഷയത്തെ ഗൗരവമായി കാണുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.