ഡൽഹിയിൽ ബോംബ് ഭീഷണി: ഡൽഹിയിലെ ആറ് സ്കൂളുകളിൽ ബോംബ് വയ്ക്കുമെന്ന് ഇമെയിൽ വഴി ഭീഷണി

ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അജ്ഞാതനായ ഒരാള്‍ സ്‌കൂളിന്റെ ഔദ്യോഗിക ഇമെയിലിലേക്ക് ഭീഷണി സന്ദേശം അയച്ചത്.

New Update
Untitled

ഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഏറ്റവും പുതിയ കേസില്‍, ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ -5, പ്രസാദ് നഗര്‍ എന്നിവയുള്‍പ്പെടെ 6 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചു. ഇമെയില്‍ വഴിയാണ് ഈ ഭീഷണി സ്‌കൂളുകളിലേക്ക് അയച്ചിരിക്കുന്നത്. മുന്‍കരുതല്‍ എന്ന നിലയില്‍, സ്‌കൂള്‍ പരിസരം ഒഴിപ്പിക്കുകയും കുട്ടികളെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.


Advertisment

ബോംബ് ഭീഷണിയെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ്, ബോംബ് നിര്‍വീര്യമാക്കല്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഫയര്‍ഫോഴ്സ് സംഘം എന്നിവര്‍ സ്ഥലത്തെത്തി. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ സംശയാസ്പദമായ ഒരു വസ്തുവും കണ്ടെത്തിയിട്ടില്ല. 


സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കുന്ന ഇമെയിലുകള്‍ ലഭിക്കുന്നത് സാധാരണമായി മാറിയിരിക്കുന്നു. ചൊവ്വാഴ്ച രാത്രിയില്‍, സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള രാജാ റാം മോഹന്‍ റോയ് സര്‍വോദയ കന്യ വിദ്യാലയത്തിന് ബോംബ് ഭീഷണി ലഭിച്ചു.

ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അജ്ഞാതനായ ഒരാള്‍ സ്‌കൂളിന്റെ ഔദ്യോഗിക ഇമെയിലിലേക്ക് ഭീഷണി സന്ദേശം അയച്ചത്.


ബുധനാഴ്ച രാവിലെ സ്‌കൂള്‍ മാനേജ്‌മെന്റ് സ്‌കൂളിലെത്തിയപ്പോഴാണ് ഭീഷണി സന്ദേശം പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് ഉടന്‍ തന്നെ സ്‌കൂള്‍ ഒഴിപ്പിക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തു.


പോലീസും ഫയര്‍ഫോഴ്സും ബോംബ് നിര്‍വീര്യ സംഘവും സ്ഥലത്തെത്തി ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധനയും നടത്തി. മൂന്ന് ദിവസം മുമ്പ് തലസ്ഥാനത്തെ 32 സ്‌കൂളുകള്‍ക്ക് സമാനമായ ഭീഷണി ലഭിച്ചിരുന്നു.

Advertisment