സ്കൂൾ ബസിനുള്ളിൽ അഞ്ചു വയസ്സുകാരനെ ഏഴ് മണിക്കൂർ പൂട്ടിയിട്ടു; നോയിഡയിൽ വൻ സുരക്ഷാവീഴ്ച

ഉച്ചയോടെ കുട്ടിയെ തിരികെ കൊണ്ടുപോകാന്‍ അമ്മ സ്‌കൂളിലെത്തിയപ്പോഴാണ് കുട്ടി ക്ലാസിലെത്തിയിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരം അറിയുന്നത്

New Update
Untitled

നോയിഡ: നോയിഡയിലെ സ്വകാര്യ സ്‌കൂളില്‍ അഞ്ചു വയസ്സുള്ള വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ബസിനുള്ളില്‍ ഏഴ് മണിക്കൂറോളം പൂട്ടിയിട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ ബസിന്റെ പിന്‍സീറ്റില്‍ കുട്ടി ഉറങ്ങിപ്പോയതാണ് സംഭവങ്ങളുടെ തുടക്കം.

Advertisment

സ്‌കൂളിലെത്തിയപ്പോള്‍ മറ്റ് കുട്ടികള്‍ ഇറങ്ങിയെങ്കിലും ബസിനുള്ളില്‍ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് സ്‌കൂളില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള യാര്‍ഡിലേക്ക് ബസ് കൊണ്ടുപോയി പാര്‍ക്ക് ചെയ്യുകയായിരുന്നു. കഠിനമായ ചൂടില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളില്‍ സഹായത്തിനായി നിലവിളിച്ചുകൊണ്ട് കുട്ടി മണിക്കൂറുകളോളം ചിലവഴിച്ചു.


ഉച്ചയോടെ കുട്ടിയെ തിരികെ കൊണ്ടുപോകാന്‍ അമ്മ സ്‌കൂളിലെത്തിയപ്പോഴാണ് കുട്ടി ക്ലാസിലെത്തിയിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബസ് യാര്‍ഡിലെ അടച്ചിട്ട വാഹനത്തിനുള്ളില്‍ കുട്ടിയെ കണ്ടെത്തിയത്. 

സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയില്‍ രോഷാകുലരായ മാതാപിതാക്കള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment