ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിലെ ചോമു പ്രദേശത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപരടം. ബസിന്റെ ചക്രങ്ങള്‍ക്കടിയില്‍ കുടുങ്ങി ഒരു പെണ്‍കുട്ടി മരിച്ചു. സംഭവം നടക്കുമ്പോള്‍ ബസില്‍ 40 ഓളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.
സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു, ഇവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി
ബസ് ഏകദേശം 60-70 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്ന് ഒരു ദൃക്സാക്ഷി പറയുന്നു. ഗ്ലാസ് പൊട്ടിച്ച് 30-40 പെണ്‍കുട്ടികളെ പുറത്തെടുത്തു, പക്ഷേ ഒരു കുട്ടി ബസിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ബസില്‍ ഏകദേശം 40-50 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധ പ്രകടനം നടത്തി.