/sathyam/media/media_files/tGjQvEedzu8KIzBDX9X8.jpg)
ഡൽഹി: അരുണാചൽ പ്രദേശിലെ ഷി-യോമി ജില്ലയിലെ സർക്കാർ റെസിഡൻഷ്യൽ സ്‌കൂളിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥി താഷി ജെംപെൻ (8) വെന്തുമരിച്ചു. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു.
പരിക്കേറ്റ ലുഖി പുജെൻ (8), തനു പുജെൻ (9), തായ് പുജെൻ (11) എന്നിവരെ ആദ്യം ടാറ്റോ ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി വെസ്റ്റ് സിയാങ് ജില്ലയിലെ ആലോ സോണൽ ജനറൽ ആശുപത്രിയിലേക്കും മാറ്റി. ടാറ്റോയിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെയാണ് ആലോ.
ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് പാപിക്രുങ് ഗവൺമെന്റ് റെസിഡൻഷ്യൽ സ്‌കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ തീപിടിത്തമുണ്ടായത്.
ഗ്രാമത്തിൽ വൈദ്യുതി സൗകര്യമില്ലാത്തതിനാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി ഷി-യോമി പോലീസ് സൂപ്രണ്ട് എസ്.കെ. തോങ്‌ഡോക്ക് അറിയിച്ചു.
പാപ്പിരുങ് ഗ്രാമം തഡാഡെഗെ ഗ്രാമത്തിലെ അവസാന ഇന്ത്യൻ ആർമി പോസ്റ്റിന് സമീപമാണ്.