/sathyam/media/media_files/2025/08/07/untitledtarifsco-summit-2025-08-07-12-56-11.jpg)
ഡല്‍ഹി: 2020 ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിനു ശേഷമുള്ള ആദ്യ ചൈന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ ചൈനയിലെ ടിയാന്‍ജിന്‍ നഗരത്തില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കും.
2019 ലായിരുന്നു പ്രധാനമന്ത്രി അവസാനമായി ചൈന സന്ദര്‍ശിച്ചത്. അതേസമയം, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ നേരില്‍കണ്ടിരുന്നു.
കസാനിലെ നിര്‍ണായക കൂടിക്കാഴ്ചയ്ക്കു ശേഷം, ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക്ക് സൈനിക കേന്ദ്രങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള പദ്ധതികള്‍ ഇന്ത്യയും ചൈനയും പ്രഖ്യാപിച്ചിരുന്നു.
ജൂലൈയില്‍ ചൈന സന്ദര്‍ശിച്ച വേളയില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും പ്രസിഡന്റ് ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉഭയകക്ഷി ബന്ധത്തിലെ സമീപകാല വികസനങ്ങള്‍ അറിയിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് വ്യക്തമാക്കുകയും ചെയ്തിരുന്നു.