പാർലമെൻ്ററി പാനലിൻ്റെ ചോദ്യം ചെയ്യൽ ഒഴിവാക്കി സെബി മേധാവി മാധബി പുരി ബുച്ച്; യോഗം പിരിഞ്ഞു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് സമിതിയുടെ തലവന്‍.

New Update
SEBI chief Madhabi Puri Buch

ഡല്‍ഹി: പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാതെ സെബി മേധാവി മാധബി പുരി ബുച്ച്. ഇതോടെ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന യോഗം നിര്‍ത്തിവച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Advertisment

ഇത് രണ്ടാം തവണയാണ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുമ്പാകെ സെബി മേധാവി ഹാജരാകാതിരിക്കുന്നത്.

സെബിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് പി.എ.സി മാധബി ബുച്ചിനെ വിളിച്ചു വരുത്തിയത്. യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്റ്റോക്ക് റെഗുലേറ്റര്‍മാരുടെ പ്രകടനവുമായി ബന്ധപ്പെട്ട് സെബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുവരികയാണ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് സമിതിയുടെ തലവന്‍.

'ഇത് കമ്മിറ്റിയുടെ ആദ്യ യോഗമാണ്. നമ്മുടെ നിയന്ത്രണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പബ്ലിക്‌സ് അക്കൗണ്ട് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് സെബിയുടെ പ്രവര്‍ത്തനം വിലയിരുത്താനാണ് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്'.

ആദ്യം ഹാജരാവാന്‍ ആവില്ലെന്ന് അറിയിച്ചുവെങ്കിലും പിന്നീട് സെബി ഉദ്യോഗസ്ഥര്‍ പി.എ.സിക്ക് മുമ്പില്‍ എത്താമെന്ന് വ്യക്തമാക്കിയിരുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

 

Advertisment