ഡല്‍ഹി: ഛത്തീസ്ഗഡില്‍ സുരക്ഷാ സേന നാല് നക്‌സലുകളെ വധിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു വരിച്ചു.
എകെ 47, സെല്‍ഫ് ലോഡിംഗ് റൈഫിളുകള്‍ (എസ്എല്‍ആര്‍) തുടങ്ങിയ ഓട്ടോമാറ്റിക് ആയുധങ്ങള്‍ സംയുക്ത ഓപ്പറേഷനില്‍ കണ്ടെടുത്തു. അബുജ്മദില്‍ ശനിയാഴ്ച വൈകുന്നേരമാണ് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ നടന്നത്
നാരായണ്‍പൂര്‍, ദന്തേവാഡ, ജഗദല്‍പൂര്‍, കൊണ്ടഗാവ് ജില്ലകളിലെ പോലീസ് സംഘങ്ങളും ജില്ലാ റിസര്‍വ് ഗാര്‍ഡുകളും (ഡിആര്‍ജി) പ്രത്യേക ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്) നക്സല്‍ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു.
ഡിആര്‍ജി ഹെഡ് കോണ്‍സ്റ്റബിള്‍ സന്നു കരം ആണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
നാരായണ്‍പൂര്‍, ദന്തേവാഡ ജില്ലകളുടെ അതിര്‍ത്തിയിലുള്ള നിബിഡവനങ്ങളുള്ള അബുജ്മാദില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നക്സലൈറ്റ് വിരുദ്ധ ഓപ്പറേഷനില്‍ ഏര്‍പ്പെട്ടിരിക്കെയാണ് വെടിവെപ്പ് നടന്നത്
ഇന്നലെ വൈകിട്ട് മുതല്‍ സുരക്ഷാ സേനയും നക്സലുകളും തമ്മില്‍ ഇടയ്ക്കിടെ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.