Advertisment

പുൽവാമയിൽ ആറ് കിലോ സ്‌ഫോടക വസ്‌തുക്കളും പ്ലാസ്‌റ്റിക് കണ്ടെയ്‌നറിൽ പൊതിഞ്ഞ ഐഇഡികളും കണ്ടെടുത്ത് സുരക്ഷ സേന

കൊല്ലപ്പെട്ട ലഷ്‌കർ ഇ ടി കമാൻഡർമാരായ റിയാസ് ദാറിന്‍റെയും കൂട്ടാളി റയീസ് ദാറിന്‍റെയും ഓവർ ഗ്രൗണ്ട് വർക്കേഴ്‌സിൽ നിന്നാണ് ഇവ കണ്ടെടുത്തത്. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

New Update
pulwama

ശ്രീനഗര്‍: പുൽവാമയിൽ പൊലീസും സൈന്യവും സിആർപിഎഫും സംയുക്തമായി നടത്തിയ തെരച്ചിലിൽ ആറ് കിലോയോളം വരുന്ന സ്‌ഫോടകവസ്‌തുക്കളും പ്ലാസ്‌റ്റിക് കണ്ടെയ്‌നറിൽ പൊതിഞ്ഞ ഐഇഡികളും കണ്ടെത്തി. 

Advertisment

കൊല്ലപ്പെട്ട ലഷ്‌കർ ഇ ടി കമാൻഡർമാരായ റിയാസ് ദാറിന്‍റെയും കൂട്ടാളി റയീസ് ദാറിന്‍റെയും ഓവർ ഗ്രൗണ്ട് വർക്കേഴ്‌സിൽ നിന്നാണ് ഇവ കണ്ടെടുത്തത്.

തെരച്ചിലിനിടെ, സെതർ ഗുണ്ട് നിവാസിയായ റിയാസ് അഹമ്മദ് ദാർ, നിഹാമ ഗ്രാമത്തിലെ ലാർവ് നിവാസിയായ റയീസ് അഹമ്മദ് ദാർ എന്നീ രണ്ട് ഭീകരർ സുരക്ഷ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 

ഈ സംഭവത്തിന് ശേഷമാണ് സേന ഓപ്പറേഷൻ ആരംഭിച്ചത്. ജൂൺ 2 രാത്രിയിൽ നടന്ന പ്രസ്‌തുത ഓപ്പറേഷനിലാണ്, എ വിഭാഗത്തിൽപ്പെട്ട ലഷ്‌കർ ഇ ടി കമാൻഡർ റിയാസ് ദാർ, റയീസ് ദാർ എന്നിവരെ സുരക്ഷ സേന ആക്രമിച്ചത്.

Advertisment