/sathyam/media/media_files/eRxHFT2mSPwnCQ9uRgWD.jpg)
ഡല്‍ഹി: കഴിഞ്ഞ മെയ് മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആചാര പരമായ ചടങ്ങുകളോടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചത്. ഏറെ രാഷ്ട്രീയ വാദ വിവാദങ്ങള്‍ക്ക് ഇത് വഴിവച്ചിരുന്നു.
ഇപ്പോഴിതാ വീണ്ടും ചെങ്കോല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുകയാണ്. ലോക്സഭയില്‍ നിന്ന് ചെങ്കോല്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമാജ്വാദി പാര്‍ട്ടി എംപി ആര്‍ കെ ചൗധരി രംഗത്തെത്തി.
ജനാധിപത്യ ഇന്ത്യയില്‍ രാജാധികാരത്തിന്റെ ചിഹ്നമാണ് ചെങ്കോലെന്ന് പ്രോടേം സ്പീക്കര്‍ക്കയച്ച കത്തില്‍ ആര്‍ കെ ചൗധരി കുറ്റപ്പെടുത്തി.
സ്പീക്കറുടെ ഇരിപ്പിടത്തിന് തൊട്ടടുത്തായി സ്ഥാപിച്ചിരിക്കുന്ന ചെങ്കോല്‍ നീക്കം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പകരം ഭരണഘടനയുടെ ഒരു ചെറു പതിപ്പ് അവിടെ സ്ഥാപിക്കണമെന്നും സമാജ്വാദി പാര്‍ട്ടി അംഗം ആവശ്യപ്പെട്ടു.
ചെങ്കോല്‍ എന്നാല്‍ രാജാക്കന്‍മാര്‍ ഉപയോഗിച്ചിരുന്ന ദണ്ഡ് എന്നാണ് അര്‍ത്ഥം. നീതി നടപ്പാക്കുമ്പോള്‍ രാജാക്കന്മാര്‍ ഈ ദണ്ഡ് കൈവശം വെക്കുമായിരുന്നു.
ഭരണഘടന നിലവിലുള്ള ഇക്കാലത്ത് ചെങ്കോലിന്റെ ആവശ്യമെന്താണെന്ന് ചൗധരി ചോദിക്കുന്നു. രാജ്യത്ത് രാജ ദണ്ഡനമാണോ അതോ ഭരണഘടന ആധാരമാക്കിയുള്ള ഭരണമാണോ നടക്കേണ്ടതെന്നാണ് ചൗധരിയുടെ ചോദ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us