സെൻസെക്സ് 135 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 25,500 പോയിന്റ് നിലനിർത്തി, ഐടി ഓഹരികൾ സമ്മർദ്ദത്തിൽ

ദക്ഷിണ കൊറിയയിലെ കോസ്പി വെറും 2.99 പോയിന്റ് നേട്ടത്തോടെ പച്ചയില്‍ വ്യാപാരം നടത്തി. ഷാങ്ഹായിലെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക 39.03 പോയിന്റ് അഥവാ 1 ശതമാനം ഇടിഞ്ഞു.  

New Update
Untitled

മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും വെള്ളിയാഴ്ച നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. 30 ഓഹരികളുള്ള ബിഎസ്ഇ സെന്‍സെക്‌സ് 135.88 പോയിന്റ് ഇടിഞ്ഞ് 83,331.78 ല്‍ വ്യാപാരം ആരംഭിച്ചപ്പോള്‍, നിഫ്റ്റി 38.45 പോയിന്റ് ഇടിഞ്ഞ് 25,546.85 ല്‍ ആരംഭിച്ചു.

Advertisment

കഴിഞ്ഞ ട്രേഡിംഗ് സെഷനില്‍, സെന്‍സെക്‌സ് 83,467.66 ലും നിഫ്റ്റി 50 25,585.30 ലും ക്ലോസ് ചെയ്തു. അതുപോലെ, പ്രാരംഭ സെഷനില്‍ വിശാലമായ സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. ബിഎസ്ഇ മിഡ്ക്യാപ്പ് 39.15 പോയിന്റ് അഥവാ 0.08 ശതമാനം ഇടിഞ്ഞപ്പോള്‍, ബിഎസ്ഇ സ്‌മോള്‍ക്യാപ്പ് സൂചിക 27.35 പോയിന്റ് അഥവാ 0.05 ശതമാനം ഇടിഞ്ഞ് 53,276.37 ല്‍ വ്യാപാരം നടത്തി. 


സെന്‍സെക്‌സ് ഓഹരികളില്‍ ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, മാരുതി, ഐടിസി എന്നിവ പ്രധാന നേട്ടമുണ്ടാക്കി. ഏഷ്യന്‍ പെയിന്റ്‌സ് ഇന്ന് ആദ്യ വ്യാപാരത്തില്‍ 1.61 ശതമാനത്തിലധികം നേട്ടമുണ്ടാക്കി മുന്നിലെത്തി.

മറുവശത്ത്, എറ്റേണല്‍, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ട്രെന്റ്, ടെക് മഹീന്ദ്ര എന്നിവ പിന്നിലായിരുന്നു, എറ്റേണല്‍ ഓപ്പണിംഗ് ട്രേഡില്‍ 1.74 ശതമാനം ഇടിഞ്ഞു.  

നിഫ്റ്റിയിലെ 1,464 ഓഹരികള്‍ നേട്ടത്തിലും 1,101 എണ്ണം നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്. അറുപത്തിരണ്ട് ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.  

നിഫ്റ്റി 50 ന്റെ പ്രാരംഭ സൂചകമായ ഗിഫ്റ്റ് നിഫ്റ്റി, 48.5 പോയിന്റ് താഴ്ന്ന് 25,594.50 ല്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ നെഗറ്റീവ് തുടക്കമാണ് നല്‍കിയത്.


അതേസമയം, വ്യാഴാഴ്ച യുഎസ് ഓഹരികള്‍ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഏഷ്യന്‍ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. ജപ്പാനിലെ നിക്കി 225 602.74 പോയിന്റ് അഥവാ 1.25 ശതമാനം ഇടിഞ്ഞപ്പോള്‍, ഹോങ്കോങ്ങിലെ ഹാങ് സെങ് 431.51 പോയിന്റ് അഥവാ 1.70 ശതമാനം ഇടിഞ്ഞു.


ദക്ഷിണ കൊറിയയിലെ കോസ്പി വെറും 2.99 പോയിന്റ് നേട്ടത്തോടെ പച്ചയില്‍ വ്യാപാരം നടത്തി. ഷാങ്ഹായിലെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക 39.03 പോയിന്റ് അഥവാ 1 ശതമാനം ഇടിഞ്ഞു.  

Advertisment