/sathyam/media/media_files/2026/03/09/sexsex-2026-03-09-10-47-34.jpg)
മുംബൈ: പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രായേല്‍-അമേരിക്ക യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തില്‍ ആഭ്യന്തര ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച.
ആഴ്ചയുടെ ആദ്യ വ്യാപാര ദിനമായ തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടന്‍ സെന്‍സെക്‌സും നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു. നിക്ഷേപകര്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് ആദ്യ മണിക്കൂറുകളില്‍ തന്നെ ഉണ്ടായത്.
ബിഎസ്ഇ സെന്‍സെക്‌സ് 2,400 പോയിന്റ് (3.05%) താഴ്ന്ന് 76,513.55 എന്ന നിലയിലേക്ക് പതിച്ചു. എന്‍എസ്ഇ നിഫ്റ്റി 732.30 പോയിന്റ് (2.98%) ഇടിഞ്ഞ് 23,718 എന്ന നിര്‍ണ്ണായക നിലവാരത്തിലെത്തി.
യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതും ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും ആഗോള നിക്ഷേപകരെ ആശങ്കയിലാഴ്ത്തി.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നത് ഇന്ത്യയുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്ന ഭീതിയുണ്ടാക്കി. ഇത് രൂപയുടെ മൂല്യത്തെയും ബാധിക്കാനിടയുണ്ട്.
ജപ്പാന്‍, ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണികളിലുണ്ടായ കനത്ത നഷ്ടം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. ബാങ്കിംഗ്, ഐടി, ഓട്ടോമൊബൈല്‍ തുടങ്ങിയ പ്രമുഖ മേഖലകളിലെല്ലാം ഓഹരികള്‍ വലിയ തോതില്‍ വിറ്റഴിക്കുന്നതാണ് കാണുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us