Advertisment

പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓഹരി വിപണി റെക്കോര്‍ഡില്‍; സെന്‍സെക്സ് 233.11 പോയിന്റ് ഉയര്‍ന്ന് 76,926.47ല്‍ എത്തി

എന്‍എസ്ഇ നിഫ്റ്റി 50 91.90 പോയിന്റ് ഉയര്‍ന്ന് 23,382.05ലും ബിഎസ്ഇ സെന്‍സെക്സ് 233.11 പോയിന്റ് ഉയര്‍ന്ന് 76,926.47ലും എത്തി. എന്‍എസ്ഇ നിഫ്റ്റി 50 പുതിയ ഉയരമായ 23,411.90 ലേക്കും സെന്‍സെക്‌സ് 77,079.04 എന്ന ലൈഫ് ടൈം റെക്കോഡിലേക്കും ഉയര്‍ന്നു.

New Update
sensex Untitledj.jpg

ഡല്‍ഹി: പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓഹരി വിപണി റെക്കോര്‍ഡില്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെയും ആക്‌സിസ് ബാങ്ക് ലിമിറ്റഡിന്റെയും നേതൃത്വത്തില്‍ ഇന്ന് വ്യാപാരം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഇന്ത്യയുടെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ പുതിയ ഉയരങ്ങളിലെത്തി. 

Advertisment

എന്‍എസ്ഇ നിഫ്റ്റി 50 91.90 പോയിന്റ് ഉയര്‍ന്ന് 23,382.05ലും ബിഎസ്ഇ സെന്‍സെക്സ് 233.11 പോയിന്റ് ഉയര്‍ന്ന് 76,926.47ലും എത്തി. എന്‍എസ്ഇ നിഫ്റ്റി 50 പുതിയ ഉയരമായ 23,411.90 ലേക്കും സെന്‍സെക്‌സ് 77,079.04 എന്ന ലൈഫ് ടൈം റെക്കോഡിലേക്കും ഉയര്‍ന്നു.

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതും ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. 300ലധികം പോയിന്റെ ഉയര്‍ന്നപ്പോഴാണ് സെന്‍സെക്സ് 77,000 കടന്നത്. ഊര്‍ജ്ജ, റിയല്‍റ്റി ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ ഐടി ഓഹരികള്‍ നഷ്ടം നേരിട്ടു.

പവര്‍ഗ്രിഡ്, എന്‍ടിപിസി, എസ്ബിഐ, ടാറ്റ മോട്ടേഴ്സ്, ആക്സിസ് ബാങ്ക്, ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടു.

Advertisment