Advertisment

കള്ളപ്പണം വെളുപ്പിക്കൽ കേസ്: സെന്തിൽ ബാലാജിക്ക് ജാമ്യം, ജയിൽ മോചിതനായി

New Update
senthil balaji bail.jpg

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ച തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജി ജയിൽ മോചിതനായി. കർശന ഉപാധികളോടെയാണ് ജാമ്യം.

Advertisment

ബാലാജിക്ക് വീണ്ടും മന്ത്രിയാകുന്നതിന് തടസമില്ലെന്ന് ഡി.എം.കെ അഭിഭാഷകർ പറഞ്ഞു. ബാലാജിയെ സ്വാഗതം ചെയ്യുന്നതായി എക്സിൽ കുറിച്ച മുഖ്യമന്ത്രി സ്റ്റാലിൻ, അന്വേഷണ ഏജൻസികൾ ഭരിക്കുന്നവരുടെ ചട്ടുകം ആകുമ്പോൾ സുപ്രീം കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും പറഞ്ഞു.

ജോലിക്ക് കോഴ കേസിൽ കഴിഞ്ഞ വർഷം ജൂണിലാണ് ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Advertisment